India

യുഎസില്‍ മറ്റൊരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ച നിലയില്‍; അന്വേഷണം

Posted on

ന്യൂഡല്‍ഹി: യുഎസില്‍ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഈ വര്‍ഷം ഇത് നാലാമത്തെ സംഭവമാണ്. 19കാരനായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ ആണ് മരിച്ചത്. ഒഹായോയിലെ ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ഥിയായിരുന്നു.സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ശ്രേയസിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ബെനിഗറിന്റെ മരണകാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്നും ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ മിഷന്‍ അറിയിച്ചു. ‘ഒഹായോയിലെ ഇന്ത്യന്‍ വംശജനായ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡി ബെനിഗറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. പൊലീസ് അന്വേഷണം തുടരുകയാണ്. ഈ ഘട്ടത്തില്‍, ഏതെങ്കിലും തരത്തിലുള്ള ദുരൂഹത സംശയിക്കുന്നില്ല. കോണ്‍സുലേറ്റ് ശ്രേയസിന്റെ കുടുംബവുമായുള്ള സമ്പര്‍ക്കം തുടരുകയും സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുകയും ചെയ്യുന്നു,’ ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version