പെൺകുട്ടികളുടെ മാനം കെടുത്താൻ ആരു ശ്രമിച്ചാലും കൈയും കാലും ഇല്ലാതാകും ; താക്കീത് നൽകി യോഗി ആദിത്യനാഥ് അനീതിക്കും അക്രമത്തിനും മുഖം നോക്കാതെ നടപടിയെടുക്കുന്ന വ്യക്തിയാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെറ്റ് ചെയ്തിട്ടുണ്ടോ നിങ്ങൾക്ക് ശിക്ഷ ഉറപ്പ് ഇതാണ് യോഗി സർക്കാർ .
ഒരുകാലത്ത് കുറ്റകൃത്യങ്ങളാൽ മാത്രം വാർത്തകളിൽ ഇടം നേടിയിരുന്ന ഉത്തർപ്രദേശ് ഇന്ന് വാർത്തകളിൽ തലക്കെട്ട് ആകുന്നത് അവിടെ നടക്കുന്ന വികസന പ്രവർത്തനങ്ങളിലൂടെയും പിന്നെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ക്രിമിനൽ വിരുദ്ധ പ്രവർത്തനങ്ങളിലൂടെയും ആണ് .ഇപ്പോൾ മറ്റൊരു തീരുമാനം എടുത്തിരിക്കുകയാണ് യോഗി . പെൺകുട്ടികളെ മാനം കെടുത്താൻ ആരു ശ്രമിച്ചാലും കൈയും കാലും ഇല്ലാതാകുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരിക്കുകയാണ് .
പ്രയാഗ്‌രാജ് ഫുൽപൂരിലെ ഇഫ്‌കോ കാമ്പസ്കേന്ദ്രീയ വിദ്യാലയത്തിൽ സംഘടിപ്പിച്ച ജില്ലാതല മെഗാ എംപ്ലോയ്‌മെൻ്റ്, ലോൺ വിതരണ മേളയിൽ പങ്കെടുത്തുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത് . ‘ഓരോ പൗരന്റെയും സുരക്ഷ നമ്മുടെ കടമയാണ്, അത് ഏത് പരിധി വരെ പോയാലും ഉറപ്പാക്കും . തലയുയർത്തുന്ന മാഫിയകളെ നിലംപരിശാക്കും . ബുൾഡോസർ ഓടിക്കാനും ധൈര്യം വേണം. മാഫിയകൾക്കും കലാപകാരികൾക്കും ക്രിമിനലുകൾക്കും മുന്നിൽ മൂക്ക് കുത്തുന്നവർക്ക് ബുൾഡോസർ ഓടിക്കാനുള്ള ധൈര്യമുണ്ടോ . ബുൾഡോസർ കണ്ടാൽ ഉടൻ അവർക്ക് ഹൃദയാഘാതം വരും.യുവാക്കളുടെ ഭാവിയുമായി കളിക്കുന്നവർ ആരായാലും അവരെ ജയിലിലടക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.