India

തോല്‍വിക്ക് പിന്നാലെ പടിഞ്ഞാറന്‍ യുപിയില്‍ ബിജെപി നേതാക്കളുടെ തമ്മിലടി

ലഖ്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ ഉത്തര്‍പ്രദേശ് ബിജെപിയില്‍ തമ്മിലടി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയത്തില്‍ മുതിര്‍ നേതാക്കളായ സഞ്ജീവ് ബല്യാനും സംഗീത് സോമും തമ്മിലുള്ള ‘പോര്’ പരസ്യമായി. ഒടുവില്‍, ബല്യാന്‍ കടുത്ത അഴിമതിക്കാരനാണെന്ന് ആരോപിച്ച് സംഗീത് സോമിന്റെ ലെറ്റര്‍ ഹെഡില്‍ പ്രചരിക്കുന്ന വാര്‍ത്താക്കുറിപ്പാണ് വിവാദമായിരിക്കുന്നത്.

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ഷഹരാന്‍പൂര്‍, കൈരാന, സംഭാല്‍, മൊറാദാബാദ്, മുസഫര്‍നഗര്‍, നാഗിന അടക്കമുള്ള സീറ്റുകളില്‍ ബിജെപി പരാജയപ്പെട്ടതോടെയാണ് നേതാക്കള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചത്. മുസഫര്‍ നഗര്‍ സീറ്റില്‍ മത്സരിച്ച ബല്യാന്‍ ഇത്തവണ സമാജ്‌വാദി പാര്‍ട്ടി നേതാവ് ഹരേന്ദ്ര സിംഗ് മാലികിനോട് തോല്‍ക്കുകയായിരുന്നു. മണ്ഡലത്തില്‍ നിന്നും രണ്ട് തവണ ലോക്‌സഭയിലെത്തിയ ജാട്ട് നേതാവായ ബല്യാന്‍ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.സമാജ്‌വാദി പാര്‍ട്ടിക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തിയ നേതാക്കള്‍ക്കെതിരെ ബിജെപി നടപടിയെടുക്കുമെന്ന് താന്‍ പ്രതീക്ഷിച്ചിരുന്നുവെന്ന് നേരത്തെ മാധ്യമങ്ങളുടെ ചോദ്യത്തിന് ബല്യാന്‍ പ്രതികരിച്ചിരുന്നു. പേര് പരാമര്‍ശിക്കാതെയായിരുന്നു വിമര്‍ശനമെങ്കിലും രജ്പുത് നേതാവ് കൂടിയായ സംഗീത് സോം ഉന്നം മനസ്സിലാക്കി തിരിച്ചടിച്ചു. താന്‍ ആത്മസമര്‍പ്പണമുള്ള പ്രവര്‍ത്തകന്‍ ആണെന്നും താമര ചിഹ്നത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്, മറിച്ച് ഒരു പ്രത്യേക വ്യക്തിക്ക് വേണ്ടിയല്ല’ എന്നും സോം മറുപടിയും നല്‍കി.

‘സര്‍ധാന സീറ്റില്‍ വിജയിക്കുകയെന്ന ചുമതലയാണ് പാര്‍ട്ടി എന്നെ ഏല്‍പ്പിച്ചത്. പ്രതീകൂല സാഹചര്യത്തിലും ബിജെപി മണ്ഡലത്തില്‍ വിജയിച്ചു. ബല്യാന്‍ സ്വന്തം മണ്ഡലത്തില്‍ തോറ്റതിന്റെ കാരണം പരിശോധിക്കണം.’ എന്നും സംഗീത് സോം കുറ്റപ്പെടുത്തിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top