വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസ പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസഹ മന്ത്രി ജോര്‍ജ് കുര്യന്.പദ്ധതി സമര്‍പ്പിച്ചാലേ കേന്ദ്രത്തിന് നടപടി സ്വീകരിക്കാനാകൂ. പുനരധിവാസത്തിന് സ്ഥലം ഏറ്റെടുക്കണം. എത്ര തുക ചെലവാകുമെന്ന കണക്ക് നല്‍കണം. ഇതൊക്കെ പരിഗണിച്ചാണ് കേന്ദ്രം പണം അനുവദിക്കുകയെന്ന് ജോര്‍ജ് കുര്യന് പറഞ്ഞു.ദുരന്തത്തിന്റെ ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ആവശ്യമായ സഹായം നല്‍കിയത്. നിലവില്‍ സംസ്ഥാനത്തിന്റെ പക്കലുളള 782 കോടി രൂപ വയനാടിനായി ചെലവിടാമെന്ന് ജോര്‍ജ് കുര്യന് ചൂണ്ടിക്കാട്ടി.ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കാന്‍ സ്ഥലം കണ്ടെത്താന്‍ പോലും സംസ്ഥാന സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എസ്റ്റേറ്റുകളുടെ ഭൂമി ഏറ്റെടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എസ്റ്റേറ്റുടമകള്‍ എതിര്‍പ്പറിയിച്ചതിനാല്‍ അത് നടന്നില്ല.സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാതെയാണ് കേന്ദ്രം പണം നല്‍കുന്നില്ലെന്ന ആരോപണം ഉന്നയിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. തങ്ങളുടെ പരാജയം മറച്ചു വയ്ക്കാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത് എന്ന് ജോർജ് കുര്യൻ കുറ്റപ്പെടുത്തി
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് കേന്ദ്രസഹ മന്ത്രി ജോര്‍ജ് കുര്യന്
By
Posted on