India
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നുമില്ല
കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റില്‍ കേരളത്തിന് കാര്യമായി ഒന്നുമില്ല. കേരളത്തിന്റെ പ്രധാന ആവശ്യങ്ങളായ എയിംസ്, സാമ്പത്തിക പാക്കേജ്, റെയില്‍ വികസനം തുടങ്ങിയവയൊന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പരിഗണിച്ചില്ല. ബജറ്റില്‍ കോളടിച്ചത് ആന്ധ്രാ പ്രദേശിനും ബീഹാറിനുമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കൈപിടിച്ച നിതീഷ്‌കുമാറിനും ചന്ദ്രബാബു നായിഡുവിനും വാരിക്കോരിയാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആന്ധ്രയ്ക്ക് 15,000 കോടിയുടെ പാക്കേജാണ് പ്രഖ്യാപിച്ചത്. ബിഹാറിലെ റോഡ് പദ്ധതികള്‍ക്കായി 26,000 കോടിരൂപയുടെ പദ്ധതികളും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു