Kerala
സഹപ്രവർത്തക യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ച സർക്കാർ ജീവനക്കാരൻ പിടിയിൽ
ആലപ്പുഴ: റെസ്റ്റ് റൂമിൽ സഹപ്രവർത്തക യൂണിഫോം മാറുന്ന വീഡിയോ ചിത്രീകരിച്ച സർക്കാർ ജീവനക്കാരൻ പൊലീസ് പിടിയിൽ ആയി. വെള്ളിയാഴ്ച വൈകീട്ടാണ് ഈ സംഭവം ഉണ്ടായത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ ഡോക്ക് യാർഡിൽ ആണ് ഇത് നടന്നത്.
ശൗചാലയത്തിൽ പോയി യൂണിഫോം മാറിക്കൊണ്ടിരുന്നത് മൊബൈൽ ഫോണിൽ പകർത്തിയ തിരുവനന്തപുരം കാര്യവട്ടം പാട്ടുവിളാകം മോഴിത്തല വീട്ടിൽ ശ്രീകണ്ഠൻ നായർ (54)നെ സൗത്ത് പൊലീസാണ് പിടികൂടിയത്.
ഇയാൾ അടുത്തുള്ള പുരുഷൻമാരുടെ ശൗചാലയത്തിന്റെ മുകൾ ഭിത്തിയിലൂടെ വീഡിയോ പകർത്തുന്നത് യുവതി ശ്രദ്ധിക്കുന്നത്. ഉടനെതന്നെ പുറത്തിറങ്ങി ബഹളമുണ്ടാക്കുകയും ഡോക്കിലെ മെക്കാനിക്കൽ എൻജിനീയറോട് വിവരം പറയുകയും ചെയ്തു. മെക്കാനിക്കൽ എൻജിനീയർ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നാണ് ശ്രീകണ്ഠൻ നായരുടെ ഫോണിൽ നിന്നും വീഡിയോ ലഭിക്കുന്നത്. ഉടനെതന്നെ സൗത്ത് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.