കൊച്ചി: നൃത്തപരിപാടിക്കിടെ അപകടത്തിൽപെട്ട ഉമാ തോമസിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എംഎൽഎയെ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കണ്ടാണ് ആരോഗ്യസ്ഥിതിയിലെ ശുഭവാർത്ത മന്ത്രി അറിയിച്ചത്.
എംഎൽഎ ബെഡിൽ നിന്ന് എഴുന്നേറ്റ് പരസഹായത്തോടെ കസേരയിൽ ഇരുന്നുവെന്ന് മന്ത്രി പറഞ്ഞു. ഇൻഫെക്ഷൻ കൂടിയിട്ടില്ല എന്നത് ആശ്വാസകരമാണ്.
അടുത്ത ഒരാഴ്ച കൂടി എംഎൽഎ ഐസിയുവിൽ തുടരുമെന്നും മകനോട് നിയമസഭാ സമ്മേളനത്തെക്കുറിച്ച് സംസാരിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.