കൊച്ചിയിലെ നൃത്തപരിപാടിക്കിടെ എംഎൽഎ ഉമ തോമസിന് അപകടം സംഭവിച്ച ദൃശ്യങ്ങൾ പുറത്ത്. സോഷ്യല്‍ മീഡിയയിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നത്. സംഘാടകരുടെ പിഴവാണ് അപകടം വരുത്തിവെച്ചത് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ആദ്യം ഒരു സീറ്റില്‍ ഇരുന്ന ശേഷമാണ് എംഎല്‍എ മാറിയിരിക്കുന്നത്. വേദിക്ക് മുന്നില്‍ ഒട്ടും സ്ഥലമുണ്ടായിരുന്നില്ല. അടുത്ത സീറ്റിലേക്ക് മാറിയിരിക്കാന്‍ ശ്രമിക്കുമ്പോള്‍ എംഎല്‍എ താഴേക്ക് വീഴുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.
റിബണ്‍ കെട്ടിയ വശം പിടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അതും ഒപ്പം താഴേക്ക് പതിക്കുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. ഇതുവരെ വരാത്ത ദൃശ്യങ്ങള്‍ പിന്നീട് എങ്ങനെ പുറത്തെത്തി എന്ന് വ്യക്തമല്ല.