Kerala
ഉമ തോമസ് എംഎൽഎ ഇന്ന് ആശുപത്രി വിടും
കൊച്ചി: ഇക്കഴിഞ്ഞ ഡിസംബര്‍ 28-ന് കൊച്ചി കലൂർ സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ഉമ തോമസ് എംഎൽഎ.
ഇപ്പോൾ ആരോഗ്യ നിലയിൽ ആശ്വാസകരമായ പുരോഗതി വന്നതോടെ ഉമ തോമസ് ഇന്ന് ആശുപത്രിവിടും.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഉമ തോമസ് ആദ്യ ദിവസങ്ങളിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. പിന്നീട് ഉമ തോമസിനെ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. അപകടം മൂലം പതിനൊന്ന് ദിവസമാണ് ഉമ തോമസ് തീവ്രപരിചരണ വിഭാഗത്തിൽ കിടന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെങ്കിലും അണുബാധയുണ്ടാവാൻ സാധ്യതയുള്ളതിനാൽ സന്ദർശകരെ അനുവദിച്ചിരുന്നില്ല.