Kerala
ഭാര്യയുടെ മരണത്തിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി; അനാഥരായി യുകെ മലയാളികളുടെ രണ്ടുകുട്ടികൾ
യുകെയിലുള്ള മലയാളി ദമ്പതികളില്‍ ഭാര്യയുടെ മരണത്തിന് പിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കിയ നിലയില്‍. കോട്ടയം പനച്ചിക്കാട് സ്വദേശി അനില്‍ ചെറിയാനാണ് ഭാര്യയുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യചെയ്തത്. അനിലിന്റെ ഭാര്യ സോണിയ രണ്ട് ദിവസം മുന്‍പ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. മൃതദേഹം കോട്ടയത്തെ വീട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു അനില്‍ ചെറിയാനും ബന്ധുക്കളുമെല്ലാം.
ഭാര്യയുടെ മരണത്തില്‍ അനില്‍ വല്ലാതെ ഉലഞ്ഞിരുന്നു. യുകെയിലുള്ള വീട്ടിനു പിന്നിലുള്ള ഒഴിഞ്ഞ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിലാണ് അനിലിന്റെ മൃതദേഹം കണ്ടത്. ദമ്പതികള്‍ക്ക് ലിയ, ലൂയിസ് എന്നീ രണ്ട് മക്കളുണ്ട്.
നാട്ടില്‍ നിന്നും ലണ്ടനിലെത്തിയ സോണിയ വീട്ടില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. അനിലിന്റെ കൈകളില്‍ കിടന്നാണ് മരണം. എമര്‍ജന്‍സി ആരോഗ്യവിഭാഗം വീട്ടിലെത്തി പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഭര്‍ത്താവും ജീവനൊടുക്കിയത് ബ്രിട്ടീഷ് മലയാളി സമൂഹത്തിന് ഞെട്ടലായി.