Kerala

പിണറായി വിരുദ്ധ വികാരമുണ്ടോ? ചേലക്കര നൽകും ഉത്തരം; ക്യാമ്പയിനുമായി യുഡിഎഫ്

Posted on

കേരളത്തിൽ ഭരണവിരുദ്ധ വികാരമുണ്ടോ? മുഖ്യമന്ത്രി പിണറായിക്കെതിരെ ജനവികാരമുണ്ടോ? മൂന്നിടത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നെങ്കിലും ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുക ചേലക്കര മണ്ഡലത്തിലെ വോട്ടർമാരാകും. വയനാടിൻ്റെ ഫലം സംബന്ധിച്ച പ്രവചനങ്ങൾക്ക് പ്രസക്തി ഇല്ലാതായി. പാലക്കാട് മണ്ഡലത്തിൽ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎം മൂന്നാമതാണ്. ഈ രണ്ടു വസ്തുതകളും കണക്കിലെടുത്താൽ 39,000 വോട്ടിന് കെ.രാധാകൃഷ്ണൻ സിപിഎമ്മിനായി നിലനിർത്തിയ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പിണറായി വിജയനെ സംബന്ധിച്ച് അതിനിർണായകമാവും.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിൻ്റെ ഭാഗമായ ചേലക്കരയിൽ കെ.രാധാകൃഷ്ണനോട് 5000ൽപരം വോട്ടിന് പിന്നിലായ രമ്യാ ഹരിദാസാണ് ചേരക്കരയിൽ യുഡിഎഫിനായി ഇറങ്ങിയിരിക്കുന്നത്. 2016ൽ സിപിഎമ്മിന് വേണ്ടി ഈ സീറ്റ് നിലനിർത്തിയത് യു ആർ പ്രദീപാണ്. ഇതേ പ്രദീപിനെതിരെ രമ്യ തന്നെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെന്നത് ഈ വിലയിരുത്തലിന് അനുയോജ്യമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഭൂരിപക്ഷ – ന്യൂനപക്ഷ വോട്ടുബാങ്കിൻ്റെ കണക്കിൽ പോലും ഏറെക്കുറെ കേരളത്തിൻ്റെ പരിഛേദമായ ചേലക്കര, പതിറ്റാണ്ടുകളായി ഇടതുകോട്ടയായി തുടരുന്ന സംവരണ സീറ്റാണ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version