Politics
യുഡിഎഫിന് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ ലഭിച്ചിരുന്നു; വെളിപ്പെടുത്തലുമായി കെ മുരളീധരൻ
ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങൾ കൊഴുക്കുന്നതിന് ഇടയിൽ കോൺഗ്രസിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി കെ മുരളീധരൻ.
2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തനിക്ക് ജമാഅത്തെ ഇസ്ലാമിയുടെ ലഭിച്ചിരുന്നുവെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് തുറന്നടിച്ചു. ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെതിരെ മത്സരിച്ചതിന്‍റെ പേരിലാണ് പിന്തുണ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
2016 വരെ ജമാ അത്തെ ഇസ്ലാമി കോൺഗ്രസിനെ പിന്തുണച്ചിരുന്നില്ല. 2019 മുതൽ വെൽഫെയർ പാർട്ടി കോൺഗ്രസിന് പിന്തുണ നൽകുന്നുണ്ട്. കോൺഗ്രസിനെ പിന്തുണക്കുക എന്നത് വെൽഫെയർ പാർട്ടിയുടെ ദേശീയ നയമാണെന്നും കെ മുരളീധരൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലും, പാലക്കാട് – വയനാട് ഉപതിരഞ്ഞെടുപ്പുകളിലും യുഡിഎഫിന് ജമാഅത്തെ ഇസ്ലാമി പിന്തുണ ലഭിച്ചുവെന്ന ആരോപണം സിപിഎം നേതാക്കൾ ആവർത്തിക്കുന്നതിന് ഇടയിലാണ് കോൺഗ്രസ് നേതാവിൻ്റെ വെളിപ്പെടുത്തൽ.