Kerala
പാലക്കാട് സ്ഥാനാര്‍ത്ഥിയെക്കുറിച്ച് അഭിപ്രായ വ്യത്യാസമില്ലെന്ന് മുരളീധരന്‍; കോണ്‍ഗ്രസ് ഉപതിരഞ്ഞെടുപ്പിന് സജ്ജമാകുന്നു
പാലക്കാട് നിയമസഭാ സീറ്റില്‍ സ്ഥാനാര്‍ത്ഥിയെക്കുറിച്ച് കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് കെ.മുരളീധരന്‍. എല്ലാവരുടെയും അഭിപ്രായം മാനിച്ചാകും സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയെന്നും മുരളീധരന്‍ വ്യക്തമാക്കി.
പാലക്കാട് ബിജെപിക്ക് ജയിക്കാനാവില്ല. ജില്ലാ നേതൃയോഗത്തിനു ശേഷമാണ് ജില്ലയുടെ ചുമതലയുള്ള അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആലസ്യവുമായി ഉപതിരഞ്ഞെടുപ്പിനെ നേരിടരുതെന്നും പാര്‍ട്ടിയെ സജ്ജമാക്കണം എന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
പാലക്കാട് നിയമസഭാ സീറ്റില്‍ രണ്ടാമത് എത്തിയത് ബിജെപിയാണ്. നാലായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് ഷാഫി പറമ്പിലിന് ലഭിച്ചത്. മെട്രോമാന്‍ ഇ.ശ്രീധരനെയാണ് ഷാഫി പരാജയപ്പെടുത്തിയത്. അതുകൊണ്ട് തന്നെ കടുത്ത മത്സരം പാലക്കാട് ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന് നേരിടേണ്ടി വരും.