Kerala

യുഡിഎഫ് മലയോര സമര പ്രചരണയാത്ര നടത്തും; വി ഡി സതീശൻ നയിക്കും

Posted on

തിരുവനന്തപുരം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് മലയോര കർഷകരെയും ജനങ്ങളെയും രക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലയോര സമര പ്രചരണയാത്ര നടത്താൻ യുഡിഎഫ്.

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രചരണയാത്ര നയിക്കും. ജനുവരി 27 മുതൽ ഫെബ്രുവരി അഞ്ച് വരെയാണ് മലയോര സമര പ്രചരണയാത്ര. വനംനിയമ ഭേദഗതി ബിൽ പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചക്ക് പരിഹാരം ഉണ്ടാക്കുക, ബഫർസോൺ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടുക തുടങ്ങിയ ആവശ്യങ്ങളും മലയോര സമര പ്രചരണ യാത്രയിലെ ആവശ്യങ്ങളാണ്. യുഡിഎഫ് കൺവീനർ എം എം ഹസനാണ് ഇത് സംബന്ധിച്ച തീരുമാനങ്ങൾ അറിയിച്ചത്.

ജനുവരി 27ന് ഇരിക്കൂർ മണ്ഡലത്തിലെ ഉളിക്കലിൽ നിന്ന് മലയോര സമര പ്രചരണയാത്ര ആരംഭിക്കും. ഫെബ്രുവരി 5ന് പാറശാല മണ്ഡലത്തിലെ അമ്പൂരിയിൽ യാത്ര സമാപിക്കും. വനം നിയമ ഭേദഗതി ബിൽ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കുമെന്നും എം എം ഹസൻ മുന്നറിയിച്ച് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version