Kerala
കേരളത്തിലെ 20 സീറ്റും യുഡിഎഫ് നേടും: കെ സുധാകരൻ
തൃശൂർ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 സീറ്റുകളും യുഡിഎഫ് നേടുമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍. പിണറായിക്കും കൂട്ടര്‍ക്കും സ്വന്തം പാർട്ടിക്കാരുടെ വോട്ട് പോലും ലഭിക്കില്ല. രാഷ്ട്രീയ അന്തരീക്ഷം യുഡിഎഫിന് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ജനസഭ’യില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനമാണ് സുധാകരൻ നടത്തിയത്. പിണറായിക്ക് പണം പണം എന്ന ചിന്ത മാത്രമാണുള്ളത് എന്നാണ് പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ഒരു ശാപമായി മാറിയിരിക്കുന്നു. സ്വന്തം പാര്‍ട്ടിക്കാരുടെ വോട്ട് പോലും നേടാന്‍ പിണറായിക്കും കൂട്ടര്‍ക്കും സാധിക്കില്ല. മോദി-പിണറായി സര്‍ക്കാരുകള്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജനഹൃദയത്തില്‍ യുഡിഎഫ് സാമ്രാജ്യം കെട്ടിപ്പടുക്കും. കോണ്‍ഗ്രസും യുഡിഎഫും അധികാരത്തില്‍ മടങ്ങിയെത്തുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.