Kottayam

രണ്ട് ഡെസ്ക്കും ,മൂന്ന് ഗ്ളാസും,നാല് കസേരയുമുള്ള ഹോട്ടലിന്, ഹോട്ടൽ ഹിമാലയ എന്ന് പേരിട്ട പോലെയാണ് ഈ പിണറായി സർക്കാർ: അപു ജോൺ ജോസഫ്

Posted on

കോട്ടയം: രാമപുരം:രണ്ട് ഡെസ്ക്കും ,മൂന്ന് ഗ്ളാസും,നാല് കസേരയുമുള്ള ഹോട്ടലിന്, ഹോട്ടൽ ഹിമാലയ എന്ന് പേരിട്ട പോലെയാണ് ഈ പിണറായി വിജയൻ സർക്കാർ എന്ന് കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അപു ജോൺ ജോസഫ് അഭിപ്രായപ്പെട്ടു.വിഭവങ്ങൾ ഒന്നുമില്ലാതെ പേരിൻ്റെ പകിട്ടിൽ സർക്കാർ കഴിഞ്ഞ് കൂടുകയാണെന്ന് അപു ജോൺ ജോസഫ് കുറ്റപ്പെടുത്തി.

രാമപുരത്ത് യു.ഡി.എഫ് പഞ്ചായത്ത് മെമ്പർമാരുടെ ഉപവാസ സമരത്തിൻ്റെ സമാപനം ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.

ഈ സർക്കാർ പിരിക്കാത്ത നികുതികൾ ഇല്ല .പഴയ രാജഭരണ കാലത്ത് മീശക്കരം പിരിച്ച പോലെയും ,മാറ് മറയ്ക്കൽ കരം പിരിച്ച പോലെയും ഈ സർക്കാർ നൂറ് പേർ പങ്കെടുക്കുന്ന പൊതുയോഗത്തിന് പോലും നികുതി ഏർപ്പെടുത്തുകയും, ജനകീയ പ്രതിഷേധത്തെ തുടർന്ന് പിൻവലിക്കുകയും ചെയ്തു.

വനിതാ ക്ഷേമത്തിനായി വനിതാ മതിൽ തീർത്ത വർ ഇപ്പോൾ മുകേഷിനെ സംരക്ഷിക്കാൻ മുകേഷ് പ്രതിരോധ മതിൽ തീർക്കുകയാണെന്ന് അപു ജോൺ ജോസഫ് കുറ്റപ്പെടുത്തി.

രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ലിസമ്മ മത്തച്ചൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version