Kerala
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കേരള നിയമസഭയില്‍ പ്രമേയം. ജനാധിപത്യ വിരുദ്ധ പരിഷ്‌കരണത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയമാണ് അവതരിപ്പിക്കുക.
സംസ്ഥാന നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഏറ്റുമുട്ടുമ്പോള്‍ ഈ പ്രമേയം ഐക്യകണ്ഡഠേന പാസാക്കാനാണ് സാധ്യത. മുഖ്യമന്ത്രി പിണറായി വിജയന്‍ ചട്ടം 118 പ്രകാരം പ്രമേയം അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇന്നലെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നും അദ്ദേഹം സഭയിലെത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ മറ്റേതെങ്കിലും മുതിര്‍ന്ന മന്ത്രിയാകും പ്രമേയം അവതരിപ്പിക്കുക.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ശിപാര്‍ശയ്ക്ക് കേന്ദ്ര മന്ത്രിസഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വിഷയം പഠിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.