ഉത്തരാഖണ്ഡിൽ ഏകികൃത സിവിൽ കോഡ് നടപ്പിലാക്കി ബിജെപി. സ്വതന്ത്ര ഇന്ത്യയിൽ ഏകീകൃത സിവിൽ കോഡ് നിലവിലുള്ള ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ ഭരണ കാലഘട്ടത്തിൽ ഇതും ചരിത്ര ലിപികളാൽ എഴുതി ചേർക്കപ്പെടും.
അതേപോലെ ഉത്തരാഖണ്ഡ് സംസ്ഥാനം രജതജൂബിലിയിൽ നിൽക്കുമ്പോഴാണ് യുസിസിയും നടപ്പിലാക്കിയതെന്ന പ്രത്യേകതയും ഉണ്ട്. ഇന്ന് മുതൽ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും. ഔപചാരികമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ആണ് ഉൽഘടനം നിർവഹിച്ചത്.
എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ഉറപ്പാക്കുന്നതിനൊപ്പം യുസിസി സമൂഹത്തിൽ ഏകീകൃതത കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.