Kerala

തിരുവനന്തപുരത്ത് കുടിവെള്ളം മുട്ടിയപ്പോൾ പ്രൊഫൈൽ ചിത്രം മാറ്റി കലക്ടർ, കമന്റിൽ പരാതി പ്രളയം

Posted on

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ കുടിവെള്ള പ്രശ്നം രൂക്ഷമായ സമയത്ത് ഫേസ്ബുക്കിൽ പ്രൊഫൈൽ ചിത്രം പുതിയതാക്കി കലക്ടർ അനുകുമാരി. പിന്നാലെ പരാതി പ്രളയുമായി നാട്ടുകാരെത്തി. ബഹുമാനപ്പെട്ട മാഡം, ഞങ്ങൾക്ക് വെള്ളം നൽകി രക്ഷിക്കണം. രാത്രി ഉറക്കമൊഴിഞ്ഞ് വെള്ളത്തിനായി കാത്തിരിക്കുകയാണെന്ന് നാട്ടുകാർ കമന്റിട്ടു. ന​ഗരത്തിലെ 5 ലക്ഷത്തോളം ജനങ്ങൾ വെള്ളമില്ലാതെ പ്രയാസപ്പെടുകയാണെന്നും പലരും അഭിപ്രായപ്പെട്ടു.

അതേസമയം, നാലു ദിവസത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി തിരുവനന്തപുരത്ത് പമ്പിങ് ആരംഭിച്ചു. കോർപ്പറേഷൻ പരിധിയിലെ കുടിവെള്ള പ്രശ്നം പരിഹരിച്ചതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. പമ്പിങ് തുടങ്ങിയതോടെ നഗരത്തിൽ ഉടൻ കുടിവെള്ളമെത്തും. ഒന്നര മണിക്കൂർ കൊണ്ട് താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം എത്തുമെന്നും മൂന്ന് മണിക്കൂർ കൊണ്ട് എല്ലായിടങ്ങളിലും കുടിവെള്ളം എത്തുമെന്നും മേയർ അറിയിച്ചു.

ഇത്തരം വലിയ പ്രവർത്തികൾ നടത്തുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന് ജല അതോറിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണോ എന്നത് സർക്കാർ തീരുമാനിക്കണമെന്നും മേയർ മാധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version