Kerala

തിരുവനന്തപുരത്ത് വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

Posted on

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ വനത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. സുനില (22 ) ആണ് മരിച്ചത്. സുഹൃത്തിനൊപ്പമായിരുന്നു യുവതി വനത്തിലേക്ക് പോയത്. യുവതിയെ കാണാതായതിന് പിന്നാലെ വിതുര പോലീസ് കേസെടുത്തിരുന്നു. വനത്തിന് സമീപത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

യുവതിയുടെ സുഹൃത്ത് അച്ചുവിനെ (24) പൊലീസ് കസ്റ്റഡിയിലെടുത്തു. സുനിലയെ കഴുത്ത് ഞെരിച്ച് കൊന്നതായാണ് പ്രാഥമിക നിഗമനം. സുഹൃത്ത് അച്ചുവിനെ കൂടുതൽ ചോദ്യം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version