തിരുവനന്തപുരം: രാത്രിയില്‍ വൈദ്യുതി തടസപ്പെടുത്തിയ ശേഷം റോഡില്‍ ബൈക്കുകളുടെ മത്സരയോട്ടം നടത്തിയവര്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍. പാറശ്ശാല പരശുവയ്ക്കലിന് സമീപം നെടിയാംകോട്ടിലാണ് സംഭവം. കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ ഫ്യൂസ് ഇളക്കി മാറ്റിയാണ് സംഘം വൈദ്യുതി തടസപ്പെടുത്തിയത്. ചോദ്യം ചെയ്യാനെത്തിയവരെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിച്ചെന്നും പരാതിയുണ്ട്.


