Kerala

വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ വധുവിനെ കാണാനെത്തിയത് വരന്റെ കാമുകിമാർ; പല സത്രീകളുമായുള്ള ബന്ധത്തിന് കൂട്ടുനിന്നത് മാതാപിതാക്കൾ

Posted on

തിരുവനന്തപുരം: പലകാര്യങ്ങളും മറച്ചുവെച്ച് കുടുംബത്തെ കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവിന്റെ പരാതി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് നവദമ്പതിമാർ വരന്റെ വീട്ടിലെത്തിയപ്പോൾ ഒരു യുവതി ഇവരെ തേടിയെത്തി.

വരനായ മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. തുടർന്നു നവവധുവുമായി തർക്കം ഉടലെടുക്കുകയും നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. അതേസമയം, മിഥുന് പല പെൺകുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ച് വിവാഹം നടത്തിയെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോൾ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു.

സ്വർണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ പരാതിപ്പെട്ടു. സംഭവത്തിൽ നവവധുവിന്റെ പരാതിയിൽ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version