തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. കല്ലമ്പലം നാവായിക്കുളം സ്വദേശി വൈഷ്ണവ് (19) ആണ് മരിച്ചത്.
പകൽക്കുറി ആറ്റിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയാണ് മരിച്ചത്. ഇന്ന് വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു വൈഷ്ണവ്. അഞ്ചൽ സെൻറ് ജോൺസിൽ രണ്ടാംവർഷ ഡിഗ്രി വിദ്യാർഥിയാണ്.