തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഇനി മുതൽ ഹാജർ പുസ്തകം തുടരേണ്ടെന്ന് നിർദേശിച്ച് പുതിയ ഉത്തരവിറക്കി. പുതിയ ഉത്തരവ് അനുസരിച്ച് സെക്രട്ടറിയേറ്റിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കി.
ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പാക്കിയതോടെയാണ് ഇനി ഹാജർ പുസ്തകം വേണ്ടെന്ന ഉത്തരവിറക്കിയത്. പഞ്ചിങ് സംവിധാനം ഇനിയും ആയിട്ടില്ലാത്ത ഉദ്യോഗസ്ഥർക്ക് മാത്രമാകും ഇനി ഹാജർ പുസ്തകം ഉണ്ടാകുക.