Kerala
വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലമെന്ന് ഡോക്ടര്‍ ദീപ്തി
തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലമെന്ന് ഡോക്ടര്‍ ദീപ്തിയുടെ മൊഴി. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്.
സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു.