തിരുവനന്തപുരം ബാലരാമപുരത്ത് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ രണ്ടുവയസുകാരിയുടെ മാതാപിതാക്കളെ കുറിച്ച് നാട്ടുകാർക്ക് സമ്മിശ്ര പ്രതികരണം. ഒരുപാട് പേരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ ഇവർ കടം വാങ്ങിയിട്ടുണ്ടെന്ന് പറയുന്ന നാട്ടുകാർ, കുഞ്ഞിന്റെ മരണത്തിൽ സംശയവും പ്രകടിപ്പിച്ചു.

രാവിലെ 5.30 ഓടെയാണ് കുഞ്ഞിനെ കാണാനില്ലെന്ന വിവരം അറിയുന്നത്. ടോർച്ച് ഉപയോഗിച്ച് കിണറും പരിസരവുമെല്ലാം ആദ്യഘട്ടത്തിൽ പരിശോധിച്ചിരുന്നു. ഒന്നും കണ്ടെത്താനായില്ല. എന്നാൽ ഇടയ്ക്ക് വീട്ടിലെ ഒരാൾ പറഞ്ഞു കിണറ്റിലെ നെറ്റ് മാറികിടപ്പുണ്ടെന്ന്.

വീടിനകത്ത് കുഞ്ഞിന്റെ അമ്മയുടെ സഹോദരന്റെ മുറിയിൽ എന്തോ പെട്രോൾ ഒഴിച്ച് കത്തിച്ച പാടുണ്ടായിരുന്നു. ദമ്പതികൾക്ക് വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ട്. ഒരുപാട് പേർക്ക് ലക്ഷങ്ങൾ കൊടുക്കാനുണ്ട്. വാടക വീട്ടിലാണ് താമസം. കാശ് വാങ്ങിയതെല്ലാം കുഞ്ഞിന്റെ അമ്മയും അവരുടെ അമ്മയും ചേർന്നാണെന്ന് നാട്ടുകാർ പറയുന്നു

