Kerala

യുവാവ് കഴുത്തറുത്ത് മരിച്ച നിലയില്‍; മൃതദേഹം കണ്ടത് വീട്ടിലെ കിടപ്പ് മുറിയില്‍

Posted on

തിരുവനന്തപുരം വാമനപുരത്താണ് യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടുകുന്നം പരപ്പാറമുകള്‍ വി.എന്‍. നിവാസില്‍ ഭുവനചന്ദ്രന്റെ മകന്‍ വിപിന്‍ അനീഷാണ് മരിച്ചത്. 36 വയസായിരുന്നു. അച്ഛനും അമ്മയും സഹോദരനും വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് മരണം നടന്നിരിക്കുന്നത്.

ഇന്നലെ രാത്രി പത്തുമണിയോടെ അനീഷ് ഉറങ്ങാനായി കിടപ്പ് മുറിയിലേക്ക് പോയിരുന്നു. എന്നാല്‍ ഇന്ന് നേരം വൈകിയും പുറത്തേക്ക് വരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ പരിശോധന നടത്തിയത്. ജനാലയുടെ ചില്ല് തകര്‍ത്ത് നോക്കിയപ്പോള്‍ തറയില്‍ കിടക്കുന്നതായാണ് കണ്ടത്. മുറിയില്‍ രക്തവും കണ്ടതോടെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വെഞ്ഞാറമൂട് പോലീസ് സ്ഥലത്ത് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അപസ്മാരത്തിന് മരുന്ന് കഴിച്ചിരുന്ന വിപിന്‍ കടുത്ത മാനിസക സമ്മര്‍ദ്ദവും അനുഭവിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version