Kerala
കാട്ടാക്കടയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റിന് കുത്തേറ്റു. കാട്ടാക്കട മണ്ഡലം വൈസ് പ്രസിഡന്റ് നിഷാദിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 12 മണിയോടെ കാട്ടാക്കട കിള്ളിയിലാണ് സംഭവം. മുഖത്താണ് കുത്തിയത്.
സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു സംഘം നിഷാദിനെ വിളിക്കുകയായിരുന്നു. വീടിന് സമീപത്തുവെച്ചാണ് സംഭവം. പരിക്കേറ്റ നിഷാദ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്.