പത്തനംതിട്ട: ഹോട്ടലിൽ നിന്ന് വാങ്ങി കഴിച്ച ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര. തിരുവല്ല പുളിക്കീഴ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ അജിത് കുമാർ വാങ്ങിയ ബിരിയാണിയിലാണ് ചത്ത പഴുതാരയെ കണ്ടെത്തിയത്.
ബിരിയാണി പകുതി കഴിച്ച ശേഷമാണ് പഴുതാരയെ കണ്ടത്. ഇതോടെ എസ്എച്ച്ഒ ഭക്ഷ്യ സുരക്ഷാ വകുപ്പിനു പരാതി നൽകുകയായിരുന്നു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ച ശേഷം ഹോട്ടൽ അടച്ചുപൂട്ടി.
തിരുവല്ല കടപ്ര ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന്റെ ലൈസൻസ് കാലാവധി കഴിഞ്ഞ മാർച്ചിൽ തീർന്നിരുന്നു.