ട്രെയിനിൽ യാത്രക്കാരനെ മർദിച്ച ടിടിഇക്ക് സസ്പെൻഷൻ. ബറൗനി- ലക്നൗ എക്സ്പ്രസിലാണ് സംഭവം. പരിശോധനക്കിടെയാണ് ടിടിഇ പ്രകാശ് യാത്രക്കാരനെ ക്രൂരമായി മർദിച്ചത്. അന്വേഷണ വിധേയമായാണ് ടിടിഇ പ്രകാശിനെ സസ്പെൻഡ് ചെയ്തത്. നീരജ് എന്ന യാത്രക്കാരനാണ് ക്രൂരമായി മർദനമേറ്റത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് മർദനമേൽക്കുന്നതിനിടെ യുവാവ് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് റെയിൽവേ അധികൃതർ ടിടിഇയെ സസ്പെൻഡ് ചെയ്തത്. മർദിക്കുന്നതിന്റെ ദൃശ്യങ്ങളെടുത്ത സഹ യാത്രക്കാരനെയും ടിടിഇ മർദിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. യുവാവിന്റെ കൈയിൽ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.