അമേരിക്കയുടെ താരിഫുകൾ താങ്ങാൻ കഴിയുന്നില്ലെന്നിൽ കാനഡ, യുഎസിൻ്റെ ഭാഗമാകണമെന്ന് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.
കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ട്രംപിൻ്റെ ഗോൾഫ് എസ്റ്റേറ്റ് സന്ദർശിക്കുന്നതിന് ഇടയിലായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്.
തമാശയായിട്ടാണ് പറഞ്ഞതെങ്കിലും ഒരു ചെറുപുഞ്ചിരിയാണ് പ്രതികരണമായി ട്രൂഡോ നൽകിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.