India
ഇന്ത്യയ്ക്ക് 26 ശതമാനം തീരുവ; പകരച്ചുങ്കം പ്രഖ്യാപിച്ച് യുഎസ്

വാഷിങ്ടണ്‍: അന്യായമായി ഇറക്കുമതിതീരുവ ഈടാക്കുന്നുവെന്നാരോപിച്ച് പകരചുങ്കം പ്രഖ്യാപിച്ച് യുഎസ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണ് പകരചുങ്കം പ്രഖ്യാപിച്ചത്. തീരുവക്കാര്യത്തില്‍ താന്‍ ദയാലുവാണെന്ന് ആവര്‍ത്തിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.
‘ഡിസ്‌ക്കൗണ്ടുള്ള പകരചുങ്കം’ എന്ന് പറഞ്ഞാണ് ഇന്ത്യക്ക് മേല്‍ 26 ശതമാനം തീരുവ ചുമത്തിയിരിക്കുന്നത്. ചൈനയ്ക്ക് 34 ശതമാനവും ഇറക്കുമതി തീരുവ ഈടാക്കും. യൂറോപ്യന്‍ യൂണിയന് 20 ശതമാനം തീരുവയും യുകെയ്ക്ക് പത്ത് ശതമാനവുമാണ് തീരുവ. ജപ്പാനാകാട്ടെ 24 ശതമാനമാണ് തീരുവ