India

ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു; പ്രതികാരം സുലൈമാനിയുടെ കൊലപാതകത്തിനെന്ന് റിപ്പോർട്ട്

Posted on

വാഷിംഗ്‌ടൺ: അമേരിക്കന്‍ മുൻ പ്രസിഡന്റും നിലവിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ട്. ഇന്റലിജൻസ് ഏജൻസികൾ ഈ വിവരങ്ങൾ കൈമാറിയതിന് ശേഷം ട്രംപിന് സീക്രട്ട് സർവീസ് ഏജൻസികളുടെ സുരക്ഷ വർധിപ്പിച്ചിരുന്നു.

മുൻ സൈനിക മേധാവി ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പകരംവീട്ടാനായിരുന്നു ട്രംപിനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കഴിഞ്ഞ ദിവസം ട്രംപിന് നേരെയുണ്ടായ ആക്രമണം ഇതുമായി ബന്ധപ്പെടുത്താനാകില്ലെന്ന നിലപാടിലാണ് സുരക്ഷ സേന.
2020 ജനുവരിയിൽ ട്രംപ് പ്രസിഡന്റായിരിക്കെയാണ് അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version