Kerala

തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ചോർത്തി; ഇറാനെ കുറ്റപ്പെടുത്തി ഡൊണാൾഡ് ട്രംപ്

Posted on

വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ രേഖകൾ ചോർത്തപ്പെട്ടന്ന് ആരോപണം. രേഖകൾ ചോർത്തിയതിന് പിന്നിൽ ഇറാൻ ആണെന്ന് ട്രംപ് ആരോപിച്ചു. രേഖകള്‍ ചോർത്തുന്നതിനായി വിദേശ ഏജൻ്റുമാർ ശ്രമിക്കുന്നുവെന്ന മൈക്രോസോഫ്റ്റിന്റെ റിപ്പോർട്ട് പുറത്തിറക്കി ഒരു ദിവസത്തിന് ശേഷമാണ് ആരോപണം.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനും അരാജകത്വം ഉണ്ടാക്കാനുമാണ് ഇറാന്റെ ശ്രമമെന്ന് ട്രംപിൻന്റെ പ്രചാരണ വക്താവ് സ്റ്റീവൻ ചിയുങ് പറഞ്ഞു. കൂടാതെ ഇറാന് യുഎസിനോടുള്ള ശത്രുതയുടെ ഭാഗമായാണ് രേഖകൾ അനധികൃതമായി നേടിയതെന്നും ചിയുങ് ആരോപിച്ചു.

ജൂണിൽ പ്രസിഡൻഷ്യൽ കാമ്പെയിന്‍ നടന്ന സമയത്ത് യുഎസിൻറെ ഒരു ഉയർന്ന ഉദ്യോഗസ്ഥന് ഇറാനിയൻ ഹാക്കർമാർ ഇമെയിൽ അയച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് രേഖ ചോർത്തിയതിന് പിന്നില്‍ ഇറാനെ സംശയിക്കുന്നതെന്നും ചിയൂങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version