Kerala
പെട്ടി വിവാദം; സിപിഐഎം പറഞ്ഞ വാദങ്ങളിൽ തെറ്റില്ല: ഇ എൻ സുരേഷ്ബാബു
തെരഞ്ഞെടുപ്പിന് കോൺഗ്രസ് പാലക്കാട് കള്ളപണം എത്തിച്ചു എന്ന സിപിഐഎം ഉയർത്തിയ ആരോപണം ശരിയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു.
കള്ളപ്പണം വന്നതായി സംശയിക്കുന്നു എന്നാണ് സിപിഐഎം പറഞ്ഞത്. ആ സംശയം തെറ്റല്ല വ്യാജ ഐഡി കാർഡ് നിർമിച്ച ഫെനി എന്തിനാണ് പെട്ടിയുമായി ഹോട്ടലിൽ വന്നതെന്ന് ഇ എൻ സുരേഷ്ബാബു ചോദിച്ചു.
പെട്ടിയുമായി എത്തിയ ഫെനി ഉടൻ തന്നെ കോൺഗ്രസ് നേതാക്കളുള്ള മുറിയിലേക്കാണ് പോയത്. സിസിടിവി ദൃശ്യങ്ങൾ സംശയങ്ങൾ ദൃഢമാക്കുന്നതാണ് എന്നും ഇ എൻ സുരേഷ്ബാബു പറഞ്ഞു.