ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂര്‍. മൂന്ന് പ്രധാന മുന്നണികളിലും കരുത്തരായ സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതിനാല്‍ ഫലം പ്രവചനാതീതമാണ്. തൃശൂരില്‍ സുരേഷ് ഗോപി ജയിക്കണമെന്നാണ് ആഗ്രഹമെന്ന് നടി ഗായത്രി സുരേഷ് പറഞ്ഞു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗായത്രി സുരേഷ് ഇക്കാര്യം പറഞ്ഞത്. ഈ ഇന്‍ഡസ്ട്രിയില്‍ നിന്നും വരുന്ന ഒരാള്‍ കൂടിയാണ് അദ്ദേഹം.
അതുകൊണ്ട് തൃശൂരില്‍ അദ്ദേഹം വിജയിക്കണമെന്നാണ് ആഗ്രഹമെന്നാണ് ഗായത്രി സുരേഷ് പറഞ്ഞത്. തൃശൂരില്‍ എല്ലാവരും സ്‌ട്രോങ് സ്ഥാനാര്‍ത്ഥികളാണെന്നും എല്ലാവരും വിജയിക്കണമെന്ന് പറയാന്‍ കഴിയില്ലല്ലോയെന്നും ഗായത്രി സുരേഷ് പറഞ്ഞു. തൃശ്ശൂരിൽ തനിക്ക് സീറ്റ് ലഭിച്ചത് എങ്ങനെയെന്ന് പ്രധാനമന്ത്രിയോടും അമിത് ഷാ ജിയോടും ചോദിക്കൂ, അവര് പറയും ആരുടെ നിശ്ചയമാണെന്ന്. എന്റെ നിശ്ചയമല്ല.
മത്സരിക്കാനായി താൻ കണ്ണൂരുവരെ പോകാൻ തയ്യാറാണെന്നു പറഞ്ഞയാളാണ്. തൃശൂരിൽ ഞാൻ അഞ്ചുവർഷം അധ്വാനിച്ചതാണെന്നും കൊല്ലംകാരേക്കാൾ കൂടുതൽ തൃശ്ശൂരിലെ ജനങ്ങൾക്ക് എന്നെ അറിയുന്ന അവസ്ഥ ആയിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ്ഗോപി കൂടിക്കാഴ്ച നടത്തി. സൗഹൃദ സന്ദർശനമെന്നാണ് കൂടിക്കാഴ്‌ചയെകുറിച്ച് സുരേഷ്ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചത്. തൃശ്ശൂരിൽ തനിക്ക് സീറ്റ് ലഭിച്ചതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.