തൃശൂർ: തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസിനെ മാറ്റണമെന്ന് വി എസ് സുനിൽ കുമാറിന്റെ ആവശ്യത്തിന് മറുപടിയുമായി സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്. മേയറെ മാറ്റാൻ സിപിഐ ആവശ്യപ്പെട്ടിട്ടില്ലെന്ന് വത്സരാജ് പറഞ്ഞു.
മേയർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു എന്നുള്ളത് വിഎസ് സുനിൽ കുമാറിന് ബോധ്യപ്പെട്ട കാര്യമാകാമെന്ന് വ്യക്തമാക്കിയ സിപിഐ ജില്ലാ സെക്രട്ടറി, പാർട്ടി ഇക്കാര്യം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. നിലവിൽ മേയറെ മാറ്റാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.