Kerala

തൃശൂർ ലോകസഭാ മണ്ഡലത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാൻ സിപിഐ

Posted on

തൃശൂർ: രാഷ്ട്രീയ എതിരാളികളുടെ താര പ്രചാരകർ കളംനിറയുന്ന തൃശൂർ ലോകസഭാ മണ്ഡലത്തിനായി പ്രത്യേക തിരഞ്ഞെടുപ്പ് തന്ത്രം ആവിഷ്കരിക്കാൻ സിപിഐ. ദേശിയ ശ്രദ്ധ ആകർഷിക്കുന്ന മണ്ഡലം എന്ന നിലയിലാണ് തൃശൂരിനായി ‌പ്രത്യേക തന്ത്രമൊരുക്കുന്നത്.

ലോകസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നേരത്തെ പ്രഖ്യാപിക്കണമെന്ന് സംസ്ഥാന എക്സിക്യൂട്ടിവിൽ ആവശ്യമുയർന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ സ്ഥാനർത്ഥിയെ നിശ്ചയിക്കണമെന്നാണ് ആവശ്യം. സുരേഷ് ഗോപിയെ മുൻനിർത്തി ബിജെപി നടത്തുന്ന പ്രചാരണ പരിപാടികളാണ് തിരഞ്ഞെടുപ്പിന് മുൻപേ തൃശൂരിനെ ശ്രദ്ധാകേന്ദ്രമാക്കിമാറ്റുന്നത്.

രണ്ട് തവണ തൃശൂർ സന്ദർശിച്ച പ്രധാനമന്ത്രി തന്നെ പ്രചാരണം നയിക്കുന്നവെന്ന പ്രതീതിയുളളതിനാൽ മണ്ഡലം തിരിച്ചുപിടിക്കാൻ സവിശേഷ ഇടപെടൽ വേണമെന്നാണ് സിപിഐയുടെ വിലയിരുത്തൽ. അതുകൊണ്ടാണ് തൃശൂരിനായി പ്രത്യേക തന്ത്രം ആവിഷ്കരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version