കോഴിക്കോട്: തൃശൂരിൽ മത്സരിക്കണമെന്ന പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ഏറ്റെടുക്കുന്നുവെന്ന് കെ മുരളീധരൻ എംപി. ഇന്നലെയാണ് സീറ്റുമാറുന്നതിനെ കുറിച്ച് അറിഞ്ഞതെന്നും നാളെ മുതൽ തൃശൂരിൽ പ്രചാരണം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
നല്ല പോരാട്ടവും വിജയവും യുഡിഎഫ് പ്രതീക്ഷിക്കുന്നു. എല്ലായിടത്തും ബിജെപിയെ മൂന്നാം സ്ഥാനത്തേക്ക് എത്തിക്കുകയെന്നതാണ് ഞങ്ങളുടെ നയം. ഒരിടത്തും അവര്‍ രണ്ടാം സ്ഥാനത്തേക്ക് എത്തരുത്. കേരളത്തിലവര്‍ക്ക് നിലം തൊടാൻ കഴിയില്ല. നാളെ തൃശൂർ എത്തും. അച്ഛനും അമ്മയും അന്തിയുറങ്ങുന്ന മണ്ണാണ്. വർഗീയതക്കെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിൽ മതേതര കേരളം ഒപ്പമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.