Kerala

ചാവക്കാട് ന​ഗരമധ്യത്തിൽ വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

Posted on

തൃശൂർ: ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിച്ച് മൂന്ന് കച്ചവടസ്ഥാപനങ്ങൾ കത്തിനശിച്ചു. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടാകുന്നത്.

കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്‌വെയറും ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്. കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായി. കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചെങ്കിലും ട്രാന്‍സ്‌ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version