Kerala
തൃശൂര്‍ ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; സജീവന്‍ കുരിയച്ചിറക്കെതിരെ കേസ്
തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ തോല്‍വിയ്ക്ക് പിന്നാലെ ഡിസിസി കമ്മിറ്റി ഓഫീസിലുണ്ടായ കൂട്ടത്തല്ലില്‍ ഡിസിസി സെക്രട്ടറി സജീവന്‍ കുരിയച്ചിറക്കെതിരെ കേസ്. കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം വിമല്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് പഞ്ചു തോമസ് എന്നിവര്‍ നല്‍കിയ പരാതിയില്‍ ഈസ്റ്റ് പൊലീസ് ആണ് കേസെടുത്തത്. സജീവന് പുറമെ ഏഴ് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.