Kerala
മുന്നില്‍ ഉപതിരഞ്ഞെടുപ്പ്; തൃശ്ശൂരില്‍ മുരളീധരപക്ഷം ഇടഞ്ഞുതന്നെ; തെളിവെടുപ്പ് തുടരുന്നു
തൃശ്ശൂര്‍: തൃശ്ശൂര്‍ കോണ്‍ഗ്രസില്‍ പ്രശ്‌നപരിഹാരത്തിനായി കെപിസിസി ഇടപെടല്‍ ശക്തമാക്കുമ്പോഴും മുരളീധപക്ഷം ഇടഞ്ഞു തന്നെ.
പ്രശ്‌നപരിഹാര ശ്രമങ്ങളോട് സഹകരിക്കേണ്ടെന്ന നിലപാടിലാണ് മുരളീധര വിഭാഗം. ചേലക്കര ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വത്തിന്റെ ശ്രമമെങ്കിലും കഴിഞ്ഞ ദിവസവും ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിരുന്നു.
ജില്ലയുടെ താല്‍ക്കാലിക ചുമതലയുള്ള കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ വി കെ ശ്രീകണ്ഠന്റെ നിര്‍ദേശം ലംഘിച്ചായിരുന്നു മുന്‍ എം പി ടി എന്‍ പ്രതാപനെ കടന്നാക്രമിച്ചുള്ള പോസ്റ്റര്‍.