Kerala

ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ വി എസ് സുനിൽകുമാറാകും പാർട്ടി സ്ഥാനാർത്ഥിയെന്ന പ്രചരണത്തിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ വി എസ് സുനിൽകുമാറാകും പാർട്ടി സ്ഥാനാർത്ഥിയെന്ന പ്രചരണത്തിനെതിരെ സിപിഐയിൽ രൂക്ഷ വിമർശനം. സ്ഥാനാർത്ഥിയെ സംബന്ധിച്ച് ഊഹാപോഹങ്ങൾ പ്രചരിക്കാറുണ്ടെങ്കിലും ബന്ധപ്പെട്ടവർക്ക് അതിൽ പങ്കുണ്ടാകാറില്ല എന്നായിരുന്നു എക്സിക്യൂട്ടിവിലെ മുനവെച്ച വിമർശനം. തിരുവനന്തപുരത്ത് ആനി രാജ സ്ഥാനാർത്ഥിയാകുമെന്ന പ്രചരണത്തിനെതിരെയും വിമർശനമുയർന്നു. പ്രചരണം തടയാനാവില്ലെങ്കിലും ബന്ധപ്പെട്ടവർ അതിൽ നിന്ന് അകലം പാലിക്കണമെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി നൽകി.

ലോകസഭാ തിരഞ്ഞെടുപ്പിൻെറ സംഘടനാ ഒരുക്കങ്ങളായിരുന്നു സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലെ പ്രധാന അജണ്ട. ഇതെപ്പറ്റി നടന്ന ചർച്ചയിലാണ് തൃശൂരിൽ മുൻമന്ത്രി വി എസ് സുനിൽകുമാർ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രചരണത്തിനെതിരെ വിമർശനം ഉയർന്നത്. തൃശൂരിൽ നിന്നുതന്നെയുളള നേതാവ് രാജാജി മാത്യു തോമസാണ് വിമർശനത്തിന് തുടക്കമിട്ടത്. സ്ഥാനാർത്ഥിയാകും മുൻപേ നവമാധ്യമങ്ങളിലും മറ്റും പോസ്റ്ററുകൾ പ്രചരിക്കുന്നത് എവിടെത്തെ രീതിയാണെന്ന് ചോദിച്ചുകൊണ്ടായിരുന്നു രാജാജിയുടെ വിമർശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top