കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തില്‍ ബിജെപിയുടെത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളത്തില്‍ ബിജെപിക്ക് സ്ഥാനമുണ്ടാവില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു.
വിഎസ് സുനില്‍ കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് ബിനോയ് വിശ്വം തള്ളി. തൃശ്ശൂരിലെ സിപിഐ സ്ഥാനാര്‍ത്ഥിയെ നേതൃത്വം തീരുമാനിക്കും. അരിവാള്‍ നെല്കതിര് ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി തന്നെ വിജയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ശ്രീരാമന് രാഷ്ട്രീയക്കാരനല്ല. ശ്രീരാമനെ രാഷ്ട്രീയത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നത് ശരിയല്ല. വോട്ട് പിടിക്കാന്‍ ശ്രീരാമനെ ഉപയോഗിക്കുന്നു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങില്‍ മുഖ്യ പൂജാരിയായി മോദി വരാന്‍ പോകുന്നു. ഏത് പുസ്തകത്തിന്റെ അടിസ്ഥാനത്തിലാണ് മതേര രാജ്യത്തിന്റെ പ്രധാനമന്ത്രി മുഖ്യകാര്‍മികനാകുന്നത് എന്നും ബിനോയ് വിശ്വം ചോദിച്ചു.