തൃശ്ശൂർ: കൊടകരയിൽ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. തൃശൂരിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇന്ന് പുലർച്ചെ 4 മണിക്കാണ് അപകടം ഉണ്ടായത്.
പരിക്ക് പറ്റിയവരെ കൊടകര ശാന്തി, ചാലക്കുടി സെൻ്റ് ജെയിംസ്, അപ്പോളോ എന്നീ ആശുപത്രികളിൽ എത്തിച്ചു. ഇതിൽ നാലു പേരെ ഗുരുതര പരിക്കുകളോടെ അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ചു. അപകട കാരണം വ്യക്തമല്ല.