തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാന്‍ കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങള്‍ നാളെ തിരുവനന്തപുരത്ത് ചേരും.
തൃശ്ശൂര്‍, ആലത്തൂര്‍ മണ്ഡലങ്ങളിലെ തോല്‍വി വിശദമായി ചര്‍ച്ച ചെയ്യും. വോട്ട് ചോര്‍ച്ചയുടെ കാരണം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ആദ്യമാണ് കോണ്‍ഗ്രസ് യുഡിഎഫ് യോഗങ്ങള്‍ ചേരുന്നത്.