തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ വസ്ത്രധാരണത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ വേണമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്.
കാലാനുസൃതമായ പരിഷ്‌കാരങ്ങള്‍ ആചാരങ്ങളില്‍ വേണം. ഇക്കാര്യത്തില്‍ എല്ലാവരുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്ന് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ആചാരങ്ങളും അനുഷ്ഠാനങ്ങളും കാലദേശങ്ങള്‍ക്ക് അനുസരിച്ച് പരിഷ്‌കരിക്കപ്പെടണം. അതിന് കൂട്ടായ ചര്‍ച്ചകളും സംവാദങ്ങളും അനിവാര്യമാണ്. കൂട്ടായ ആലോചന വേണം. എല്ലാ മേഖലയിലെ ആളുകളുമായി ആലോചിക്കണം. ചാടിക്കയറി തീരുമാനം പറയാന്‍ പറ്റില്ല’- അദ്ദേഹം പറഞഞു