Kerala

ട്രാൻസ് ജെൻററുകൾക്കായി നടത്തിയിരുന്ന കലോത്സവം ഇനി വേണ്ടെന്ന് സംസ്ഥാന സാമൂഹ്യ നീതി ഡയറക്ടർ

ട്രാൻസ് ജെൻററുകൾക്കായി നടത്തിയിരുന്ന കലോത്സവം ഇനി വേണ്ടെന്ന് സംസ്ഥാന സാമൂഹ്യ നീതി ഡയറക്ടറുടെ ഉത്തരവ്. 2019 ൽ ‘വർണ്ണപ്പകിട്ട്’ എന്ന പേരിൽ ആരംഭിച്ച കലോത്സവത്തിൽ മത്സരങ്ങൾ ഉപേക്ഷിച്ച് ഫെസ്റ്റ് മാത്രമായി സംഘടിപ്പിക്കാനാണ് ഉത്തരവ്. ഉത്തരവിനെതിരെ ട്രാൻസ് സമൂഹത്തിൽ നിന്ന് തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

 

ഒന്നാം എല്‍ഡിഎഫ് സർക്കാരിന്റെ ട്രാൻസ്ജെന്റർ നയത്തിന്റെ ഭാഗമായി ട്രാൻസ് വ്യക്തിയുടെ കലാഭിരുചി പരിപോഷിപ്പിക്കുന്നതിനും പൊതു സമൂഹത്തിൽ സ്വീകാര്യത വർധിപ്പിക്കുന്നതിനും ലക്ഷ്യം വച്ചായിരുന്നു 2019 ൽ വർണപ്പകിട്ട് എന്ന പേരിൽ കലോത്സവം സംഘടിപ്പിച്ച് തുടങ്ങിയത്. എന്നാൽ സർക്കാരിനൊപ്പം നിൽക്കുന്നവർക്ക് മാത്രം സമ്മാനങ്ങൾ നൽകുന്നു എന്ന് ആരോപിച്ച് കഴിഞ്ഞ തവണത്തെ കലോത്സവത്തിൽ പ്രതിഷേധമുയർന്നിരുന്നു. ഇതിന്റെ ഭാഗമായാണ് മത്സരങ്ങൾ തന്നെ ഉപേക്ഷിച്ച് ഫെസ്റ്റ് എന്ന രീതിയിൽ നടത്താൻ ഉത്തരവിട്ടിരിക്കുന്നത് എന്നാണ് ഒരു വിഭാഗം ട്രാൻസ് വ്യക്തികളുടെ ആരോപണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top