മുംബൈ : യാത്രക്കിടയിലും മറ്റ് പൊതു സ്ഥലങ്ങളിലും റീൽസ് എടുക്കുന്ന പതിവ് ഇപ്പോൾ പലർക്കുമുണ്ട്. എന്നാൽ ഇത്തരം ട്രെൻഡുകൾ ചില സമയങ്ങളിൽ പൊതുജനങ്ങൾക്ക് അരോചകമാകുക മാത്രമല്ല, അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയും ചെയ്യുന്നു. മുംബൈയിലെ ലോക്കൽ ട്രെയിനിൽ ഒരു യുവതി ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറലാണ്.


