Kerala

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽവഴുതി വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ട്രെയിനിൽനിന്ന് ഇറങ്ങുന്നതിനിടയിൽ കാൽ വഴുതി പാളത്തിൽ വീണ വയോധികയ്ക്ക് ദാരുണാന്ത്യം. ധനുവച്ചപുരം നെടിയാംകോട് സ്വദേശി വനജകുമാരിയാണ് (69) മരിച്ചത്.

തിരുവനന്തപുരത്തു നിന്ന് ധനുവെച്ചപുരത്ത് ട്രെയിനിൽ വന്നിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. തിരുവനന്തപുരം-നാഗർകോവിൽ പാസഞ്ചർ ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനിടെ കാൽ വഴുതിവീഴുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top